എസ്എസ്എല്‍സി പരീക്ഷ പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈമാസം
24ന് പ്രവേശനത്തിനുള്ള ട്രയല്‍ ആരംഭിക്കും. ജൂണ്‍ 18 ന് ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശന കാര്യത്തില്‍ നിയമവിരുദ്ധ നീക്കങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താനാണ് വകുപ്പിന്റെ പ്രധാന ശ്രദ്ധയെന്ന് മന്ത്രി വ്യക്തമാക്കി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശന റൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാനേജ്‌മെന്റ് അനുവദിക്കപ്പെട്ട സീറ്റ് മെറിറ്റിലാണ് അഡ്മിഷന്‍ നടത്തേണ്ടത്. നിയമവിരുദ്ധമായ നടപടി ഉണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ച മന്ത്രി പലസ്ഥലങ്ങളിലും ഇത്തരം പരാതികള്‍ ലഭിക്കാറുണ്ടെന്ന് പറഞ്ഞു.
സാമ്പത്തികമായി നില്‍ക്കുന്ന പാവപ്പെട്ടവരെയാണ് ഉപദ്രവിക്കുന്നത്. രാവിലെ തന്റെ വീട്ടിലും വളരെ ദയനീയമായ ഒരു കുടുംബം വന്നിട്ടുണ്ട്. സ്‌കൂളിന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. ഇങ്ങനെ പ്രവണത തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ജമ്മുവിലടക്കം കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിക്കഴിഞ്ഞുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment