അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം

അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി സംഭവത്തിൽ നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം 

കൊട്ടിയൂർ: വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ രഹസ്യസ്വഭാവമുള്ള ഭാഗങ്ങളടക്കം പകർത്തിയതായി പരാതി. നിരവധി ആചാരക്രമങ്ങൾ നിലവിലുള്ള കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ചടങ്ങിന് മുൻപ്  ആർക്കും പ്രവേശനം അനുവദിക്കാറില്ല. 
യുവാവ് പകർത്തിയ ഡ്രോൺ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയിതിട്ടുണ്ട്.   അമൽ എസ് എന്ന് പേരുള്ള ഫേസ് ബുക്ക് പേജ് വഴിയാണ് അക്കരെ കൊട്ടിയൂരിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.  സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം  നിയമ നടപടി ആവിശ്യപ്പെട്ട് കേളകം പോലീസിൽ പരാതി നൽകി

0/Post a Comment/Comments