മാഹി തിരുനാൾ 15-ാം ദിവസത്തിലേക്ക്




മാഹി സെന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാളിന്റെ 14-ാം ദിനമായ തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആഘോഷമായ ദിവ്യബലി അർപ്പിച്ചു. രാവിലെ നടന്ന ദിവ്യബലിയിൽ ഫാ. റോബിൻ ബാബു കപ്പുച്ചിൻ മുഖ്യ കാർമികനായിരുന്നു.


ഫാ. മനു മാർക്കോസ് സഹകാർമികത്വം വഹിച്ചു. തുടർന്ന് വിവിധ സമയങ്ങളിലും ദിവ്യബലിയുണ്ടായി. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ടോണി ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു.

വിശുദ്ധ അമ്മ ത്രേസ്യ മാതാവിനോടുള്ള നൊവേനയും നടത്തി. ആഘോഷമായ ദിവ്യബലിക്ക് സെയ്ന്റ് ജോസഫ് കുടുംബ യൂണിറ്റും കുടുംബ-അൽമായ സമിതിയംഗങ്ങളുമാണ് നേതൃത്വം നൽകിയത്.


ദേവാലയത്തിലെ തിരുചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, കന്യാസ്ത്രീകൾ, വൈദികർ, ഇടവക ജനങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാളിന്റെ 15-ാം ദിനമായ 19-ന് രാവിലെ ഏഴിന് ദിവ്യബലിയുണ്ടാവും.

വൈകുന്നേരം ആറിന് ഫാ. സനൽ ലോറൻസിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി നടക്കും.

0/Post a Comment/Comments