കുരങ്ങുകൾ ചില്ല് തകർത്ത സംഭവം; 17000 രൂപ നഷ്ടം, ബസുടമ ഡി.എഫ്.ഒ.യ്ക്ക് പരാതി നൽകി



 
ഇരിട്ടി: കുരങ്ങുകൾ കരിക്ക് പറിച്ചറിഞ്ഞ് ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ നഷ്ടപരിഹാരം തേടി ബസുടമ ഡി.എഫ്.ഒ.യ്ക്ക് പരാതി നൽകി. ഇരിട്ടി-പൂളക്കുറ്റി-നെടുംപൊയിൽ റൂട്ടിൽ സർവീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിന്റെ മുൻവശത്തെ ചില്ലാണ് കുരങ്ങുകൾ തകർത്തത്.

ബസിന്റെ രണ്ടുദിവസത്തെ സർവീസ് മുടങ്ങിയതിനൊപ്പം ചില്ല് മാറ്റുന്നതിനായി 17,000 രൂപ ചെലവായെന്നും ഇത് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടാണ് ബസുടമ ചെക്കാനിക്കുന്നേൽ ജോൺസൺ പരാതി നൽകിയത്.


ജോൺസൺ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ലെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ വനംവകുപ്പിൽനിന്ന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥനത്തിലാണ് ഇദ്ദേഹം പരാതി നൽകിയത്. ആദ്യ സംഭവമായതിനാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡി.എഫ്.ഒ. കാർത്തിക് പറഞ്ഞു.

0/Post a Comment/Comments