സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്




ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും.കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ പണിമുടത്തിന് പിന്‍തണുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നത്. കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്‌സ് 51 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ സി എസ് ഐ ബാങ്കില്‍ വരുന്ന തൊഴിലാളി വിരുദ്ധമായ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

9 സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്  ആഹ്വാനം ചെയ്യുന്ന പണിമുടക്കിന് എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളും ഉള്‍പ്പെട്ട സമര സഹായ സമിതിയും രൂപികരിച്ചിട്ടുണ്ട്.


0/Post a Comment/Comments