പട്ടാപ്പകല്‍ ബാങ്കിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ചു; വില്‍ക്കുന്നതിനിടെ പ്രതി പിടിയില്‍കോഴിക്കോട്:  കൊടുവള്ളി ടൗണില്‍ കനറാ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കുട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. 24 കാരനായ നരിക്കുനി പാറന്നൂര്‍ പുല്‍പറമ്പില്‍ പുറായില്‍ റാസി യൂനസാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടര്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. 

ഈ മാസം 11ന് രാവിലെ ജോലിക്കു പോകുന്ന സമയം ഉടമസ്ഥന്‍ കനാറ ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തുപോയ സ്‌കൂട്ടര്‍ വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു.തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ബുധനാഴ്ച രാത്രി നരിക്കുനിയില്‍ വച്ചു മോഷണം നടത്തിയ സ്‌കൂട്ടറുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമ്പോള്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

0/Post a Comment/Comments