പേരാവൂർ:ചിട്ടി തട്ടിപ്പ് വിവാദത്തിൽ ആരോപണവിധേയമായ പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ കുടിശ്ശിക നിവാരണ അദാലത്ത് നടത്താൻ തീരുമാനം. 22ന് രാവിലെ മുതൽ അദാലത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. വായ്പാ കുടിശ്ശിക വരുത്തിയവർക്ക് അദാലത്തിൽ പങ്കെടുത്തു ഇളവുകളോടെ കുടിശ്ശിക തീർക്കാൻ അവസരം ഉണ്ടായിരിക്കും. കുടിശിക നിവാരണത്തിനു വേണ്ടി സംഘം ഭരണസമിതിയും സി.പി.ഐ.എം നേതാക്കളും രംഗത്തിറങ്ങും. പരമാവധി തുക സ്വരൂപിക്കുക എന്നതാണ് ലക്ഷ്യം. കുടിശ്ശിക വരുത്തിയ പാർട്ടി അംഗങ്ങളെ നേരിൽ കണ്ടു തിരിച്ചടക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട്
Post a Comment