ഇരിട്ടി : സ്‌മൃതികേരം 'ഒരുകോടി കേര വൃക്ഷത്തൈ നടൽ യജ്ഞം' പരിപാടിയുടെ പേരാവൂർ - മട്ടന്നൂർ മണ്ഡലതല ഉദ്‌ഘാടനം 3 ന് ഞായറാഴ്ച ഇരിട്ടിയിൽ നടക്കും. കേന്ദ്ര നാളികേര വികസന ബോർഡ് അംഗവും എം പി യുമായ സുരേഷ് ഗോപി ഉച്ചക്ക് 12.30ന് ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് കേര വൃക്ഷതൈ നട്ടുകൊണ്ടാണ് ഉദ്‌ഘാടനം നിർവഹിക്കുക. മണ്ഡലത്തിലെ മുന്നൂറോളം പേർക്ക് കേര വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്യും.
Post a Comment