മൂന്നു​ദി​വസം കൊണ്ട്​ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 358 ശ​ത​മാ​നം അ​ധി​ക​മ​ഴ




മൂ​ന്നു​ദി​വസം കൊണ്ട്​ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 358 ശ​ത​മാ​നം അ​ധി​ക​മ​ഴ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച വ​രെ 28.1ന്​ ​പ​ക​രം 128.6 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ സം​സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത്. സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​ത്തി​ല്‍ തു​ട​ങ്ങി ഒ​ക്​​ടോ​ബ​ര്‍ ആ​ദ്യ​പാ​തി​യി​ല്‍ മു​റു​കി​യ സ​മാ​ന​മാ​യ മ​ഴ സം​സ്ഥാ​ന​ത്ത്​ അ​പൂ​ര്‍​വ​മാ​ണ്.

ശ​നി​യാ​ഴ്​​ച രാ​വി​ലെ 8.30 മു​ത​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30 വ​രെ 24 മ​ണി​ക്കൂ​റി​ല്‍ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 769 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ്. 9.3ന്​ ​പ​ക​രം 80.8 മി.​മീ മ​ഴ ല​ഭി​ച്ചു. പീ​രു​മേ​ട്​ (292), കാ​ഞ്ഞി​ര​പ്പി​ള്ളി (266) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ഴ​മാ​പി​നി​യി​ല്‍ അ​തി​തീ​വ്ര​മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 12ന്​ ​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള മേ​ഖ​ല (255), മ​ണ്ണാ​ര്‍​ക്കാ​ട്​ (238.2), കോ​ഴി​ക്കോ​ട്​ (216) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി ല​ഭി​ച്ച അ​തി​തീ​വ്ര മ​ഴ​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്​ പീ​രു​മേ​ടും കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ലും ല​ഭി​ച്ച​ത്. 18ന്​ 10.1​ന്​ പ​ക​രം 32.7 മി.​മീ മ​ഴ​യും കേ​ര​ള​ത്തി​ന്​ ല​ഭി​ച്ചു. 224 ശ​ത​മാ​ന​മാ​ണ്​ കൂ​ടു​ത​ല്‍. 16ന്​ 8.7​ന്​ പ​ക​രം 15.1 മി.​മീ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഇ​തും 74 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. തി​ങ്ക​ളാ​ഴ്​​ച വ​രെ കേ​ര​ള​ത്തി​ല്‍ 184ന്​ ​പ​ക​രം 444.9 മി.​മീ മ​ഴ ല​ഭി​ച്ചു. 142 ശ​ത​മാ​നം മ​ഴ​യാ​ണ്​ ഇൗ ​മാ​സം ഇ​തു​വ​െ​ര അ​ധി​കം ല​ഭി​ച്ച​ത്.


തു​ലാ​വ​ര്‍​ഷ​ത്തി​ല്‍ 492 മി.​മീ മ​ഴ​യാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, ഈ​മാ​സം ഒ​ന്നു​മു​ത​ല്‍ 18വ​രെ 444.9 മി.​മീ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. കാ​സ​ര്‍​കോ​ട് (425.3), ക​ണ്ണൂ​ര്‍ (466.7), കോ​ഴി​ക്കോ​ട് (546.3) ജി​ല്ല​ക​ളി​ല്‍ തു​ലാ​വ​ര്‍​ഷ​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട മ​ഴ​യെ​ക്കാ​ള്‍ അ​ധി​കം ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്​ 223 ശ​ത​മാ​നം അ​ധി​ക​മ​ഴ കി​ട്ടി. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 205 ശ​ത​മാ​ന​മാ​ണ്​ അ​ധി​ക മ​ഴ​. ആ​ല​പ്പു​ഴ​യി​ലാ​ണ്​ (66) അ​ധി​ക​മ​ഴ ശ​രാ​ശ​രി​യി​ല്‍ കു​റ​വു​ള്ള​ത്. തൃ​ശൂ​രി​ലെ 96 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ അ​ധി​ക​ശ​രാ​ശ​രി ര​ണ്ട​ക്ക​ത്തി​ല്‍ ഒ​തു​ങ്ങി​യ​ത്

0/Post a Comment/Comments