തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയർന്ന് സ്വർണവില .ഇന്നലെ സംസ്ഥാനത്ത് 440 രൂപയാണ് സ്വർണത്തിന് ഉണ്ടായത്. ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 35,760 ഇന്നലെ വിലയെങ്കിൽ ഇന്ന് എൺപത് രൂപ വർധിച്ച് 35,840 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4,480 രൂപയുമായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഓരോ ദിവസവും മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണം വിപണനം ആരംഭിക്കുന്നത്.
ഒക്ടോബർ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് 34,720 രൂപയായിരുന്നു ഒരു പവന് വില. ക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.
Post a Comment