വളയംചാൽ കോൺക്രീറ്റ് പാലത്തിനും അപ്രോച്ച് റോഡിനായുമുള്ള സ്ഥലമേറ്റെടുത്ത് രേഖകൾ കൈമാറി





 പ്രതിസന്ധിയിലായ വളയംചാൽ കോൺക്രീറ്റ് പാലത്തിൻ്റെ നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു.
ആറളം ഫാമിനെയും കേളകം, കണിച്ചാർ  പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിക്ക് സ്ഥലമേറ്റടുത്ത് രേഖകൾ കൈമാറിയതോടെ പാലത്തിന്റെ പ്രവർത്തികൾ ഉടൻ ആരംഭിക്കും.വെള്ളിയാഴ്ച  തലശ്ശേരി ലാൻഡ് അക്വസേഷൻ തഹസിൽദാർ  സി.സുനിൽ കുമാർ,റവന്യു ഇൻസ്‌പെക്ടർ സി.എൻ പ്രദീപൻ എന്നിവർ വളയംചാലിൽ എത്തി ടിആർഡിഎം സൈറ്റ് മാനേജർ പി.പി ഗിരീഷിന് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ കൈമാറി.ജില്ല കലക്ടറുടെ നടപടിയിലാണ് ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ സാധ്യമായത്.വളയംചാൽ സ്വദേശി കളപ്പുരയ്ക്കൽ തോമസിന്റെ 20 സെന്റ് സ്ഥലമാണ് കേരള സർക്കാർ ലാൻ്ഡ് അക്വസേഷൻ ആക്ട്  പ്രകാരം പട്ടിക വർഗ വികസന വകുപ്പിന് ഏറ്റെടുത്ത് നൽകിയത്.സ്ഥലത്തിന് റവന്യൂവകുപ്പിന്റെ കണക്ക് പ്രകാരം 6,60,978 രൂപ തോമസിന് നൽകി.രേഖകൾ കൈമാറുന്ന ചടങ്ങിൽ പാലം നിർമ്മാണ നിർവഹണ ഏജൻസി കിറ്റ് കോയുടെ സൈറ്റ് എഞ്ചിനീയർ സച്ചിൻ പി ദേവ് ,ഭരത് മോഹൻ,  ഏജൻസി എഞ്ചിനീയർ രജിത് കുമാർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments