കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. 16 മുതല്‍ 59 വരെ പ്രായമുള്ള പി എഫ്-ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക്ക് ഓതെന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ സഹിതം ഒക്ടോബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത വിവരം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടറിയിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Post a Comment