വിവിധ വകുപ്പുകളുടെ പദ്ധതികള്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കണമെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗം നിര്‍ദ്ദേശിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ബി അബ്ദുള്‍ നാസറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നത്.
പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കാര്യക്ഷമമായി ഏറ്റെടുക്കുന്നതിലൂടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ഫലപ്രദമായി കുറക്കുന്നതിനും കഴിയുമെന്ന് മിഷന്‍ ഡയറക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കാവുന്ന തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഓരോ വകുപ്പില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയിലേക്ക് അടിയന്തരമായി ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അതത് വകുപ്പ് മേധാവികള്‍ അറിയിക്കണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി പി ഹൈദരലി എന്നിവര്‍ സംസാരിച്ചു.
Post a Comment