വിനോദ സഞ്ചാരത്തിനു പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു.

 



കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. ബാലുശ്ശേരി കക്കയം ഡാമിന് സമീപം കരിയാത്തും പാറയിൽ തിങ്കളാഴ്‌ച‌ വൈകിട്ട് നാലു മണിയോടെയാണ് സംഭവം.


പാനൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായ മിഥിലാജ് ‌(17) ആണ് മരിച്ചത്. പാറാട് കണ്ണങ്കോട് കൊല്ലന്റവിടെ മുഹമ്മദിന്റെയും, കരിയാട് പടന്നക്കര മാളിയിൽ ഷബിനയുടെയും മകനാണ്‌.  ബന്ധുക്കളോടൊപ്പം ഒരുമിച്ചു കുളിക്കുന്നതിനിടയിൽ മിഥിലാജ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.


കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പാറാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: മെഹസ്‌ അബൂബക്കർ, മുഹമ്മദ് മെബിൻ, മിൻഹ ഫാത്തിമ.

0/Post a Comment/Comments