കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിൽ സുരക്ഷാ സവിധാനങ്ങൾ ഒരുക്കി നവരാത്രി ആഘോഷം നടക്കും.


ഇരിട്ടി : കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മേഖലയിലെ പ്രധാന  ക്ഷേത്രങ്ങളിൽ സുരക്ഷാ സവിധാനങ്ങൾ ഒരുക്കി നവരാത്രി ആഘോഷം നടക്കും. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ 9 ദിവസവും രാവിലെ 6.30 മുതൽ ലളിതാ സഹസ്രനാമ ജപം , ദേവീ മാഹാത്മ്യ പാരായണം, വൈകുന്നേരം ഭജന , നിറമാല എന്നിവ നടക്കും. ദുർഗ്ഗാഷ്ടമി ദിവസമായ 13 ന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, മഹാനവമി ദിവസമായ 14 ന് ഗ്രന്ഥപൂജ, വിജയദശമി ദിനമായ 15 ന് രാവിലെ 6. 30 ന്  ഗ്രന്ഥമെടുപ്പ് , വിദ്യാരംഭം, വാഹനപൂജ എന്നിവയും നടക്കും. 
കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമാർച്ചന , വൈകുന്നേരം ഭജന , നിറമാല എന്നിവ നടക്കും ദുർഗ്ഗാഷ്ടമി നാളിൽ ഗ്രന്ഥം വെപ്പ്, മഹാനവമിയിൽ ഗ്രന്ഥപൂജ, വിജയദമി ദിനത്തിൽ രാവിലെ  ഗ്രന്ഥമെടുപ്പ് , വാഹനപൂജ , വിദ്യാരംഭം  വൈകുന്നേരം 5 മണിക്ക്  മേഖലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയും  നടക്കും. 
കൈരാതി കിരാത ക്ഷേത്രത്തിൽ എല്ലാ ദിവസവും  രാവിലെ ലളിത സഹസ്ര നാമാർച്ചന , വൈകുന്നേരം നിറമാല 13,14 തീയതികളിൽ ഗ്രന്ധംവെപ്പ് , ഗ്രന്ഥപൂജ വിജയദശമിദിനത്തിൽ  വാഹനപൂജ , വിദ്യാരംഭം എന്നിവ നടക്കും. 
  കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 7 മണിമുതൽ ലളിതാ സഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യ പാരായണം, വൈകുന്നേരം ഭജന, നിറമാല, 13,14,15 തീയതികളിൽ ഗ്രന്ധംവെപ്പു , ഗ്രന്ഥപൂജ , വാഹനപൂജ, വിദ്യാരംഭം എന്നീ ചടങ്ങുകൾ നടക്കും. 
  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാ  ദിവസവും നവരാത്രി വിശേഷാൽ പൂജകൾക്ക് പുറമെ വിശേഷാൽ തായമ്പകയും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും. വിജയ ദശമി ദിനത്തിൽ കൊവിഡ്  പ്രോട്ടോകോളുകൾ പാലിച്ച് വിദ്യാരംഭ ചടങ്ങുകളും നടക്കും.

0/Post a Comment/Comments