സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ച പ്രഖ്യാപിക്കും . പ്രഖ്യാപന ചടങ്ങ് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന പുരസ്‌കാരത്തിനായി ഇത്തവണ എണ്‍പത് സിനിമകളാണ് ഉള്ളത്. മത്സരത്തിനായി വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സാജന്‍ ബേക്കറി,സീ യൂ സൂണ്‍ തുടങ്ങിയ ചിത്രങ്ങളാണ് ഉള്ളത് .
സിദ്ധാര്‍ഥ് ശിവ, മഹേഷ് നാരായണ്‍, ജിയോ ബേബി, അശോക് ആര്‍. നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ തുടങ്ങി സംവിധായകരുടെ രണ്ട് സിനിമകള്‍ വീതം മത്സര രംഗത്തുണ്ട്. രണ്ടു പ്രാഥമിക ജൂറികള്‍ ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുകായും അതില്‍ നിന്ന് മുപ്പത് സിനിമകള്‍ രണ്ടാം റൗണ്ടിലേക്ക് പ്രാഥമിക ജൂറികള്‍ നിര്‍ദേശിക്കുകായും ചെയ്തു. ഈ ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക.
ആദ്യമായിട്ടാണ് ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏര്‍പ്പെടുത്തുന്നത്. നടി സുഹാസിനിയാണ് അന്തിമ ജൂറി അദ്ധ്യക്ഷ.സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവര്‍ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരാകും. മികച്ച നടനാകാന്‍ ബിജു മേനോന്‍( അയ്യപ്പനും കോശിയും), ഫഹദ് ഫാസില്‍(മാലിക്, ട്രാന്‍സ്), ജയസൂര്യ(വെള്ളം,സണ്ണി), ഇന്ദ്രന്‍സ് (വേലുക്കാക്ക ഒപ്പ് കാ), സുരാജ് വെഞ്ഞാറമ്മൂട്(ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍),ടൊവിനോ തോമസ് (കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ഫോറന്‍സിക്) എന്നിവരാണ് മത്സരിക്കുന്നത്.
ശോഭന (വരനെ ആവശ്യമുണ്ട്), അന്നാ ബെന്‍(കപ്പേള)നിമിഷ സജയന്‍(ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍), പാര്‍വതി തിരുവോത്ത്(വര്‍ത്തമാനം), സംയുക്ത മേനോന്‍(വെള്ളം, വൂള്‍ഫ്) തുടങ്ങിയവരുടെ പേരുകളാണ് മികച്ച നടിയ്ക്കുള്ള പട്ടികയിലുള്ളത്.
Post a Comment