ജി.വി.എച്ച്.എസ്.എസ് എടയന്നൂർ എൻ.എസ് എസ് യൂനിറ്റിന്റെ നേത്യത്വത്തിൽ നടക്കുന്ന ജീവനം ജീവധനം എന്ന പദ്ധതി കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കെ.വി. ഉൽഘാടനം ചെയ്തു. പദ്ധതി പ്രകാരം വളൻറിയർമാർക്ക് ആടുകളെ വിതരണം ചെയ്തു. പ്രവാസി മലയാളി ശ്രീ മുഹമ്മദ് സി.എം , സ്കൂൾ സ്റ്റാഫ് എന്നിവർ ആടിനെ സംഭാവനയായി നൽകി. ഉൽഘാടന ചടങ്ങിൽ വാർഡ് മെമ്പർ ഷെബീർ എടയന്നൂർ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് റിയാസ് കെ , പിടിഎ വൈസ് പ്രസിഡന്റ് ഹാഷിം പി, പ്രിൻസിപ്പൽ നിഷീദ് ടി. , ഹെഡ് മാസ്റ്റർ ശ്രീകുമാർ ജി , എൻ എസ് എസ് വളന്റിയർമാരായ ശിവാനി മുരളിക , ഹിരൺകുമാർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനീഷ് പി എന്നിവർ സംസാരിച്ചു.
Post a Comment