ബെവ്കോ ഔട്ട്​ലെറ്റുകളുടെ സമയത്തിൽ മാറ്റം



തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനസമയം സാധാരണനിലയിലേക്ക്. ബെവ്കോ മദ്യവിൽപനശാലകൾ വെള്ളിയാഴ്ച മുതൽ രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കും.


നേരത്തെ രാവിലെ ഒമ്പത് മുതൽ രാത്രി 8 വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് കഴിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

0/Post a Comment/Comments