ഫോട്ടോഗ്രാഫര്‍; അപേക്ഷ ക്ഷണിച്ചു


കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി  സേവനമനുഷ്ഠിച്ചുള്ളവര്‍വര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ എസ് എല്‍ ആര്‍ /മിറര്‍ലെസ്സ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ സഹിതമുള്ള ബയോഡാറ്റ (സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങള്‍ സഹിതം)  ഒക്‌ടോബര്‍ 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക്
റിലേഷന്‍സ് വകുപ്പ്  കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.




0/Post a Comment/Comments