കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടിയിൽ ഭിന്നശേഷിക്കാരൻ കോവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.സിപിഐഎം പേരാവൂർ ഏറിയ സെക്രട്ടറി അഡ്വ.എം രാജൻ ഉദ്ഘാടനം ചെയ്തു.കെ.എസ് നിധിൻ,ലോക്കൽ കമ്മിറ്റിയംഗം എം.സി ഷാജു അധ്യക്ഷത വഹിച്ചു.എം.എസ് വാസുദേവൻ,അഡ്വ.കെ.ജെ ജോസഫ്,പി.തങ്കപ്പൻ മാസ്റ്റർ,ഉഷ അശോക് കുമാർ,കെ.എൻ സുനീന്ദ്രൻ,സീൽസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.
ആരോപണ വിധേയായ ആശാവർക്കർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
സിപിഐഎം പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്
വാർഡ് മെമ്പറും ആശാവർക്കറും തമ്മിലുള്ള പ്രശ്‌നങ്ങൾ ആണ് പ്രധാന കാരണം.ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചതാണെന്നും ഇപ്പോഴുള്ള സംഭവം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ് പറഞ്ഞു.സിപിഐഎമ്മിന്റെ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും റോയി നമ്പുടാകം പറഞ്ഞു.
Post a Comment