കണിച്ചാർ: കളക്ടറുടെ നിർദ്ദേശം മറികടന്ന് കണിച്ചാർ കാളിയത്ത് പ്രവർത്തിച്ച ചെങ്കൽ ക്വാറിക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയി ലുള്ള ചെങ്കൽ ക്വാറിക്കാണ് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്.പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തല ത്തിൽ ജില്ലയിലെ ചെങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്തി വെക്കണമെന്ന കളക്ടറുടെ നിർദ്ദേശം മറികടന്ന് ക്വാറി പ്രവർത്തിപ്പിച്ചെന്ന പരാതിയിന്മേലാ ണ് ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ എ.വി പത്മാവതിയുടെ നേതൃത്വത്തി ലുള്ള റവന്യൂ സംഘം സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.കേളകം വില്ലേജ് ഓഫീസർ രാധ,റവന്യൂ ഉദ്യോഗസ്ഥരായ ശ്രീധരൻ, ലിനീഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു
Post a Comment