പേരാവൂർ ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പ്; സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു


പേരാവൂർ: സഹകരണ ഹൗസ്
ബിൽഡിംങ്ങ് സൊസൈറ്റി സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ സെക്രട്ടറി പി.വി. ഹരിദാസിനെ തൽസ്ഥാനത്ത് നിന്ന് സഹകരണ വകുപ്പധികൃതർ സസ്പെൻഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയർ സ്റ്റാഫിന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയിട്ടുണ്ടെന്നും അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ അറിയിച്ചു.
നഷ്ടം മുൻ പ്രസിഡന്റ് പ്രിയൻ, സെക്രട്ടറി പി. വി. ഹരിദാസ് എന്നിവരിൽ നിന്ന് ഈടാക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. സെക്രട്ടറിയെ ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ അസിസ്റ്റൻറ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണ സമിതി യോഗം ശുപാർശ നല്കിയിരുന്നു. സൊസൈറ്റിയുടെ ലോക്കറിന്റെയും അലമാരകളുടെയും താക്കോൽ കാണാനില്ലെന്ന് പോലീസിൽ നല്കിയ പരാതി പിൻവലിക്കാനും യോഗം തീരുമാനിച്ചു. താക്കോലുകൾ ഓഫീസിൽ നിന്ന് തന്നെ ലഭിച്ച സാഹചര്യത്തിലാണിത്. രാത്രിയിൽ ഫയലുകൾ സെക്രട്ടറി കടത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിൽ നല്കിയ പരാതി പിൻവലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.അതേ സമയം, സൊസൈറ്റിക്ക് ഇടപാടുകാരിൽ നിന്നും ലഭിക്കാനുള്ള വായ്പാ കുടിശ്ശിക എത്രയും ഉടനെ പിരിച്ചെടുത്ത് ബാധ്യതകൾ തീർക്കാനും യോഗത്തിൽ തീരുമാനമായി.

0/Post a Comment/Comments