രജിസ്‌ട്രേഷന്‍ നടത്തണം




കണ്ണൂർ ജില്ലയിലെ കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍ എന്നിവര്‍ അവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്ന ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ സഹിതം സ്വയമോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഒക്ടോബര്‍ 30നകം രജിസ്്‌ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്ത വിവരം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ അറിയിക്കണം.

0/Post a Comment/Comments