ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വർധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ചു.
പാചക വാതക വിലയും കൂടിയിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപ കൂടി. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.
Post a Comment