ഇരിട്ടി : അതി തീവ്രമഴക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ ഭാഗമായി ഇരിട്ടി നഗരസഭ മേഖലയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും ബുധനാഴ്ച നടന്ന ദുരന്ത നിവാരണ മുന്നൊരുക്ക യോഗം തീരുമാനിച്ചു.
പുഴയുടെയും തോടുകളുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും ക്രമാതീതമായി വെള്ളം ഉയരുകയാണെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേയും , കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത ഇടങ്ങളിലേക്ക് മാറണം . വരുന്ന രണ്ടു ദിവസങ്ങളിൽ പഴശ്ശി ഡാം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും നിരോധനമേർപ്പെടുത്തി.
ദുരന്ത നിവാരണ ഹെൽപ്പ് ഡെസ്ക് നമ്പറുകൾ. താലൂക്ക് ഓഫീസ് കൺട്രോൾ റൂം - 04902 494910 , നഗരസഭാ കൺട്രോൾ റൂം - അജേഷ് 9745432022 , അമൽ 8943914349 , ശ്രീലത , നഗരസഭാ ചെയർ പേഴ്‌സൺ -9946614902 , സിക്രട്ടറി - 9072068090 , ഇരിട്ടി സി ഐ - 9497987206 , ഇരിട്ടി എസ് ഐ - 9497980851 , അഗ്നിശമനസേന - 9497935388 .
Post a Comment