കണ്ണൂർ ജില്ലയിലുണ്ടായ കനത്തമഴയില്‍ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. ഒരു വീട് പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കണ്ണവം കോളനിയിലെ ടി വസന്തയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് വീട്ടുകാര്‍ പുറത്തായതിനാല്‍ ആളപായമില്ല.
തലശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ നരിക്കോട്ടുമലയില്‍ പാറക്കല്ല് ഭീക്ഷണിയായി നില്‍ക്കുന്ന നരിക്കോട്ട് മല സ്‌കൂളിന് സമീപം താമസിക്കുന്ന മൂന്ന് കുടുംബങ്ങളെയും തൃപ്പങ്ങോട്ടൂര്‍, കൂടാളി വില്ലേജുകളിലെ ഒമ്പത് കുടുംബങ്ങളെയും ബന്ധുവീട്ടില്‍ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ മൊറാഴ, കുറ്റ്വേരി, പരിയാരം വില്ലേജുകളിലെ വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. ആന്തൂര്‍ വില്ലേജിലെ നാല് വീടുകളുടെ സംരക്ഷണ മതില്‍ തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കിലെയും വീട്ടുമതില്‍ ഇടിഞ്ഞ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.
Post a Comment