തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാത (സില്‍വര്‍ ലൈന്‍) കേന്ദ്ര സർക്കാരിന്റെ പരിശോധനകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി .
63,941 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ അന്തിമാനുമതിക്കായി റെയിൽ മന്ത്രാലയത്തിനും സാമ്പത്തികകാര്യ വകുപ്പിനും കേന്ദ്ര മന്ത്രിസഭക്കും സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ റെയിൽവേ മന്ത്രാലയം, നീതി ആയോഗ്, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെന്റീച്ചർ എന്നീ വിഭാഗങ്ങൾ അംഗീകരിക്കുകയും ഈ തുകയിൽ ഉൾപ്പെട്ട 33,700 കോടി രൂപയുടെ വിദേശവായ്പക്ക് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന് ശുപാർശ ചെയ്തിട്ടുമുണ്ട്.
പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ മന്ത്രാലയത്തിൽ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി പദ്ധതികൾ പരിശോധിച്ച് വിദേശധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പകൾക്കായി സമർപ്പിക്കുന്നതാണ് നടപടിക്രമം. ജെെക്ക, എ.ഡി.ബി, എ.ഐ.ഐ.ബി,കെ.എഫ്.ഡബ്ല്യൂ എന്നീ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാനാണ് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേരളസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ജോയിന്റ് വെൻജ്വർ കരാർപ്രകാരം പദ്ധതിയിൽ സാമ്പത്തികനഷ്ടം ഉണ്ടായാൽ അത് പദ്ധതിയിലുള്ള ഓഹരിയുടെ അനുപാതത്തിൽ ഏറ്റെടുക്കും. 22 ജൂൺ 2021 ന് കൂടിയ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി പദ്ധതി പരിഗണിക്കുകയും പദ്ധതിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ "സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ" വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടാൽ ആ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്ന "Undertaking" നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment