തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താന്‍ 13 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളത് കുറവാണെന്ന് ശശീന്ദ്രന്‍ തന്നെ സഭയില്‍ സമ്മതിച്ചു. വിള ഇന്‍ഷുറന്‍സ് എടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നാണ് മന്ത്രിയുടെ ഉപദേശം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം.
വന്യ ജീവി ആക്രണമണങ്ങള്‍ തടയുന്നതില്‍ ഫണ്ടിന്റെ അപര്യാപ്തതയും ഒരു വസ്തുതയാണെന്ന് പറഞ്ഞ മന്ത്രി വിഷത്തില്‍ ശാശ്വത പരിഹാരത്തിനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും സഭയെ അറിയിച്ചു.
Post a Comment