സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ എന്‍.എസ്; സുപ്പീരിയര്‍ ജനറല്‍

ഇരിട്ടി: തലശ്ശേരി അതിരൂപതയില്‍ കുന്നോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നസ്രത്തു സന്ന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ജെസീന്ത സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിനാന്‍സ് ഓഫീസറായി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കവെയാണ് ഈ നിയമനം. താമരശ്ശേരി കോടഞ്ചേരി ഇടവകയിലെ പരേതനായ സെബാസ്റ്റ്യന്റെയും അന്നയുടെയും മകളാണ് സിസ്റ്റര്‍ ജെസീന്ത.
കുന്നോത്ത് നസ്രത്തു ജനറലേറ്റില്‍ വച്ചു നടന്ന സമ്മേളനത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പു നടന്നത്. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ കാതറൈന്‍ തോമസും കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ ലീന മാനുവല്‍, സിസ്റ്റര്‍ മേരി ജോസ,് സിസ്റ്റര്‍ റെജിന്‍ മേരി എന്നിവരും ഫിനാന്‍സ് ഓഫീസറായി സിസ്റ്റര്‍ ജ്യോതിസ് ജോണും തിരഞ്ഞെടുക്കപ്പെട്ടു.

0/Post a Comment/Comments