പെട്രോള്‍ വില 110 ലേക്ക്, സെഞ്ച്വറിയിലേക്ക് ഡീസലും; ഇതുവരെ കൂടിയത് ആറു രൂപയോളം







കൊല്‍ക്കത്തയില്‍ പെട്രോളിന്റെ വില 109.68 രൂപയും ഡീസല്‍ വില 94.62 രൂപയുമാണ്. ബെംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 105.62 രൂപയും ഡീസലിന് 89.70 രൂപയുമാണ്. ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് 113.61 രൂപയും ഡീസലിന് 99.84 രൂപയുമാണ്. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ ഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തിനും വില വ്യത്യാസമുണ്ട്. മാര്‍ച്ച് 22 മുതല്‍ പുനരാരംഭിച്ച വില പരിഷ്‌കരണത്തില്‍ ആദ്യത്തെ നാല് ദിവസവും ശരാശരി 80 പൈസയോളമാണ് വില വര്‍ധിപ്പിച്ചിരുന്നത്.

0/Post a Comment/Comments