ഊട്ടി ഫ്ലവർ ഷോ മെയ് 20 മുതൽ

  
ഗൂഡല്ലൂർ : പ്രസിദ്ധമായ ഊട്ടി ഫ്ലവർ ഷോ മെയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ​ഗാർഡനിൽ നടക്കും. നൂറ്റി ഇരുപത്തി നാലാമത് ഊട്ടി ഫ്ലവർ ഷോ അഞ്ച് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചെന്ന് നീല​ഗിരി ജില്ലാ കലക്ടർ അമൃത് അറിയിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം ഫ്ലവർ ഷോയും മറ്റു ആഘോഷങ്ങളും നീലഗിരി ജില്ലയിൽ നടന്നിരുന്നില്ല. ഈ വർഷം മെയ് മാസത്തിൽ വിവിധ സ്ഥലങ്ങളിൽ പല പ്രദർശനങ്ങളും നടത്താനും വെള്ളിയാഴ്ച ചേർന്ന യോ​ഗം തീരുമാനിച്ചു.

കോത്തഗിരിയിൽ നെഹ്റു പാർക്കിൽ മെയ് ഏഴ് എട്ട് തിയ്യതികളിലായി പച്ചക്കറി പ്രദർശനം നടക്കും. മെയ് 13, 14, 15 തിയ്യതികളിൽ ഗൂഡല്ലൂരിൽ സുഗന്ധദ്രവ്യ പ്രദർശനവും മെയ് 14, 15 തിയ്യതികളിൽ ഊട്ടി  വിജയനഗരം റോസ് ഷോയും നടക്കും. മെയ് 28, 29 കുന്നൂർ സിംസ് പാർക്കിൽ പഴങ്ങളുടെ പ്രദർശനം നടത്താനും ഊട്ടിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

0/Post a Comment/Comments