എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഇന്നുമുതൽ അപേക്ഷിക്കാം: 22വരെ സമയം
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി

പരീക്ഷാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ പരീക്ഷാഭവന്റെ http://pareekshabhavan.kerala.gov.in വഴി മാർച്ച്‌ 17മുതൽ മാർച്ച്‌ 22ന് ഉച്ചയ്ക്ക് 02.00 മണി വരെ രജിസ്റ്റർ ചെയ്യാം. 


പരീക്ഷാർത്ഥികൾ രജിസ്ട്രേഷൻ

നടത്തിയതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫീസും ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് 22ന് വൈകുന്നേരം 04.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.


ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിന് പേപ്പർ ഒന്നിന് 100/- രൂപ എന്ന് നിരക്കിലാണ് ഫീസ് അടക്കേണ്ടത്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ

പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകൾക്ക് രസീത് നൽകേണ്ടതുമാണ്.


22/03/2022 ന് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരു കാരണവശാലും ഉപജില്ലാ വിദ്യാഭ്യാസ്

ഓഫീസർമാർ സ്വീകരിക്കില്ല.


പുനർമൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ കോളർഷിപ്പ് ലഭിക്കുന്ന

വിദ്യാർത്ഥികൾക്ക് തുക മടക്കി നൽകേണ്ടതും, ബാക്കി തുക സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര എന്ന പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത്, സൂപ്രണ്ട് എ-സെക്ഷൻ പരീക്ഷാഭവൻ, പൂജപ്പുര തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയച്ചു നൽകേണ്ടതുമാണ്.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ചുമതലകൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷകർ സമർപ്പിക്കുന്ന പ്രിന്റൗട്ടിലെ

വിവരങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതാണ്.

അപേക്ഷകൾ ലഭിക്കുന്ന അന്നുതന്നെ ഓൺലൈൻ വെരിഫിക്കേഷനും നടത്താവുന്നതാണ്.

0/Post a Comment/Comments