24 മുതല്‍ അനിശ്ചിതകാല ബസ് സമരം


കേരളത്തില്‍ സ്വകാര്യ ബസുകള്‍ പണി മുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം. ബസ് നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ആവശ്യം നേടിയെടുക്കാനാണ് നീക്കം. ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കൂട്ടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിക്കുകയും ചെയ്തിരുന്നു

0/Post a Comment/Comments