ഇന്ത്യയില്‍ നിന്നുള്ള പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾ മാര്‍ച്ച് 27 മുതൽ പുനഃരാരംഭിക്കും


ഇന്ത്യയില്‍ നിന്നുള്ള പതിവ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27ന് പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിലെ കൊറോണ വൈറസ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് പുതിയ തീരുമാനം. നേരത്തെ കോവിഡ് 19 വ്യാപനത്തെ തുടർന്ന് 2020 മാര്‍ച്ച് 23ന് ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

എന്നാൽ, 2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും മറ്റ് 35 ഓളം രാജ്യങ്ങള്‍ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രത്യേക എയര്‍ ബബിളിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ''കോവിഡ് 19 കാരണം അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഞാന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'', സിന്ധ്യ ഒരു പരിപാടിയില്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലേക്ക് മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

0/Post a Comment/Comments