മാർച്ച് 27 - ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ . ജോണി നെല്ലൂർ


മാര്‍ച്ച്‌ 27-ന് ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

റേഷന്‍ വിതരണം ആവശ്യ സര്‍വ്വീസായിരക്കെ പൊതുപണിമുടക്കു ദിവസ

ങ്ങളില്‍ റേഷന്‍ കടകള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്കണം. ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് റേഷന്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്തിട്ടില്ല. റേഷന്‍ വ്യാപാരികളെ ബന്ധപ്പെടുത്തുന്ന യാതോരു ആവശ്യങ്ങളും പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നവര്‍ മുന്നോട്ട് വച്ചിട്ടില്ല.

അതുകൊണ്ട് തന്നെ റേഷന്‍ വ്യാപാരികള്‍ പൊതുപണിമുടക്കില്‍ അനുകൂലമല്ല. എതിര്‍ക്കുവാനും പോകുന്നില്ല. പൊതുപണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമ്ബോള്‍ അവശ്യ സര്‍വ്വീസുകളായ, പാല്‍, വെള്ളം, പത്രം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ ഒഴിവാക്കാറുണ്ട്.

ഇതേപോലെ തന്നെ അവശ്യസര്‍വ്വീസായ പൊതുവിതരണം (റേഷന്‍ ഷോപ്പുകള്‍) കൂടി ഒഴിവാ ക്കേണ്ടതാണ്. പ്രതിമാസ റേഷന്‍ വിതരണ സംവിധാനമുള്ള സംസ്ഥാനത്ത് മാസാവ സാനമായ 28, 29 തീയതികള്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങുവാ നെത്തുന്ന ദിവസങ്ങളാണ്.

ഈ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്കണം. റേഷന്‍ വ്യാപാരികള്‍ക്കു അനുവദിച്ചിട്ടുള്ള ഞായറാഴ്ച അവധി ആലോചനകളില്ലാതെ ഏകപക്ഷീയമായി റദ്ദു ചെയ്യുവാനും 27 ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രിയുടെ പ്രസ്താവന ഖേദകരമാണ്.

ക്രൈസ്തവരായ ആളുകളെ സംബന്ധിച്ചു നോമ്ബിന്റെ പ്രധാന ദിനങ്ങളാണിപ്പോള്‍. ഞായറാഴ്ച ദേവാലയങ്ങളില്‍ പ്രത്യേക പാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുമ്ബോള്‍ അതില്‍ സംബന്ധിക്കുവാനുള്ളതാണ്. മുസ്ലീം സഹോദരങ്ങള്‍ക്കു നോമ്ബ് ആരംഭിക്കുന്നതിന് ഒരുക്കമായി 27 ഞായറാഴ്ച പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. 28, 29 തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഞായറാഴ്ച കടകള്‍ തുറക്കണമെന്ന ആഹ്വാനം.

പൊതുപണിമുടക്ക് ദിവസങ്ങളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധി കണക്കാക്കി സര്‍ക്കാര്‍ ജീവനക്കാരോട് ഞായറാഴ്ച ജോലി ചെയ്യുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമോ, ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വകുപ്പിന്റെ കീഴില്‍ വരുന്ന മാവേലി സ്റ്റോറുകള്‍, എന്‍.എഫ്.എസ്.എ ഗോഡൗണുകള്‍, സപ്ലൈകോ ഡിപ്പോകള്‍, മണ്ണെണ്ണ ഹോള്‍സെ യിലുകള്‍ എന്നിവ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ മന്ത്രി തയ്യാറാകുമോ എന്നറിയുവാന്‍ താത്പര്യമുണ്ട്.

കോവിഡ് കാലത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞായറാഴ്ചകളിലും, പൊതു അവധി ദിവസങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച റേഷന്‍ വ്യാപാരികളെ ഇപ്പോള്‍ പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നത് ഖേദകരമാണ്.

അതുകൊണ്ട് ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന്. പ്രവര്‍ത്തിക്കണമെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടറി എസ്.എം. റെജിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

0/Post a Comment/Comments