ഇന്നും ഇന്ധനവില കൂട്ടി; ഒരാഴ്‌ചക്കിടെ കൂട്ടിയത്‌ 6 രൂപ

 ഇന്നും ഇന്ധനവില കൂട്ടി .  ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും  ഡീസലിന് 84 പൈസയുമാണ്‌ ഇന്ന്‌ കൂട്ടിയത്‌.  കഴിഞ്ഞ ഒന്പത്‌ ദിവസത്തിനിടെ എട്ടുതവണയാണ്‌ വിലകൂട്ടിയത്‌. ഇതോടെ പെട്രോളിന്‌ 6രൂപ 10 പൈസയും  ഡീസലിനും 5 രൂപ 86 പൈസയുമാണ്‌ കൂടിയത്‌.


പെട്രോളിന്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌ 112 രൂപ 40 പൈയും ഡീസലിന്‌ 99രൂപ 31 പൈസയുമാണ്‌ വില. കൊച്ചിയിൽ യഥാക്രമം  110 രൂപ 41 പൈസയും 97 രൂപ 45 പൈസയുമാണ്‌.  കോഴിക്കോട്‌ 110 രൂപ 58 പൈസയും 97 രൂപ 63 പൈസയുമാണ്‌ വില . പാചകവാതകത്തിനും കഴിഞ്ഞ ദിവസം വില കൂട്ടിയിരുന്നു.


 

0/Post a Comment/Comments