കോഴിക്കോട്
നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് 90 ലക്ഷം രൂപയുടെ നഷ്ടം. കിഴക്കേ നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയ മാങ്കാവ് സ്വദേശിയും വ്യാപാരിയുമായ പ്രജീഷിന്റെ കെഎല്‍ 11 ബി വി 6666 നമ്പര്‍ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തിയത്. ശനി രാവിലെ 7.15 ഓടെയാണ് സംഭവം. പൂര്‍ണമായും കത്തിനശിച്ചു. ഒന്നര മാസം മുമ്പാണ് കാര്‍ വാങ്ങിയത്. പുക ഉയരുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവും കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടായ ഉടന്‍ സമീപത്തുള്ള കാറുകള്‍ മാറ്റിയത് തീ പടരാതെ സഹായിച്ചു. ബീച്ച് അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി കെ ബഷീറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീയണച്ചു.
Post a Comment