മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ ഇളവ് നിലവില്‍ വരൂ.

അതേസമയം മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

0/Post a Comment/Comments