ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

 കണ്ണൂർ ഗവ. ഐടിഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 

യോഗ്യരായ എസ് സി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട (മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരില്ലെങ്കിൽ എസ് സി വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും).

ഉദ്യോഗാർഥികൾ  മാർച്ച് 24ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  

എസ് സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മുസ്ലീം വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും.  ഫോൺ: 0497 2835183.


0/Post a Comment/Comments