മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു, വൈകീട്ട് നാലിന് പിണറായി മാധ്യമങ്ങളെ കാണും


മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതിന്റെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്. കെ റെയില്‍ പദ്ധതിക്കതിരെ ഇന്ന് ദല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക്് വ്യക്തമായ ധാരണകളുണ്ടെന്നും കൂടിക്കാഴ്ചയില്‍ അദ്ദേഹം സൂചന നല്‍കി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സശ്രദ്ധം കേള്‍ക്കുകയും ചെയ്തു. അതിന് ശേഷം കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വനി വൈഷ്ണവിനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും അദ്ദേഹത്തോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ റെയില്‍ വേ മന്ത്രി സന്നിഹിതനായിരുന്നില്ല. ഇന്ന് വൈകീട്ട് നാല് മണിക്ക് പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമുളള വിശദവിവരങ്ങള്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തും.

0/Post a Comment/Comments