കട്ടിംഗ് മെഷീൻ കാലിൽ തുളച്ചു കയറി ; തൊഴിലാളിക്ക് ദാരുണാന്ത്യം

 ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരം കഷ്ണങ്ങളാക്കുന്ന യന്ത്രം കാൽ തുടയിൽ തുളച്ചു കയറി രക്തം വാർന്ന് മരിച്ചു. പയ്യാവൂർ കുന്നത്തൂരിൽ താമസക്കാരനായ ഇരിട്ടി ആറളം സ്വദേശി പുഞ്ചാൽ വീട്ടിൽ പെരുങ്കുളത്ത് ബേബി (52) ആണ് മരിച്ചത്. വർഷങ്ങളായി കുന്നത്തൂരിൽ താമസിക്കുന്ന ബേബി താമസ സ്ഥലത്ത് ഷെഡ് കെട്ടി ആശാരി പണി നടത്തിവരികയായിരുന്നു.

യന്ത്രമുപയോഗിച്ച് മരങ്ങൾ കഷ്ണങ്ങളാക്കുന്നതിനിടെ ഷോക്കേറ്റ് ബേബി ഒരു വശത്തും യന്ത്രം മറുവശത്തേക്കും തെറിച്ചുവെങ്കിലും യന്ത്രം ബേബിയുടെ വലതുകാൽ തുടയിലേക്ക് വന്ന് പതിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ് തുടയിൽ നിന്ന് രക്തം വാർന്ന ബേബിയെ പയ്യാവൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കുംമരണപ്പെട്ടിരുന്നു. പയ്യാവൂർ പൊലീസ് പരിശോധിച്ച മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

0/Post a Comment/Comments