പതിവ് തുടരുന്നു; ഇന്ധനവിലയിൽ ഇന്നും വർധന, ഒരാഴ്ചക്കുള്ളിലെ വർധന നാലര രൂപയ്ക്ക് മുകളിൽ;പൊറുതിമുട്ടി ജനംകൊച്ചി : രാജ്യത്ത് ഇന്ധനവില ഇന്നും കൂടി.പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്. 


ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന്  58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും

0/Post a Comment/Comments