സാമ്പത്തിക വർഷാവസാനം എത്തിനിൽക്കേ ബാങ്കുകളിൽ ഇനി പ്രവൃത്തിദിനം തീരെ കുറവ്. ശനിയാഴ്ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി.
അടുത്തയാഴ്ചയുള്ള ആകെ പ്രവൃത്തിദിനം മൂന്ന്. ഈ സാമ്പത്തികവർഷത്തിൽ ഇനി രണ്ടു പ്രവൃത്തിദിനം മാത്രം.
നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകൾ അവധിയാണ്.
തുടർന്നുവരുന്ന 28, 29 തീയതികളിൽ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവർത്തിക്കില്ല.
പിന്നീട് വരുന്ന 30, 31 തീയതികളാണ് ആശ്വാസം.
ഏപ്രിൽ ഒന്നിന് വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ അന്നും ബാങ്ക് അവധിയാണ്.
ശനിയാഴ്ച പ്രവൃത്തിദിനമായതിനാൽ ആ ആഴ്ച മൂന്നുദിവസം കിട്ടും. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒൻപത് ദിനങ്ങളിൽ ആകെ പ്രവൃത്തിദിനം മൂന്ന് മാത്രമാണ്.
Post a Comment