ആറളം ഫാം പുനരധിവാസ മേഖലയിൽ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്താൻ സർവേ

 ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളിൽ ലഹരിക്കടിമ പ്പെട്ടവരെകണ്ടെത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ സർവ്വെ ആരംഭിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സർവേയിൽ അമിത ലഹരിക്കടിമപ്പെട്ടവരേയും ഇതുമൂലം രോഗികളായി തീർന്നവരെയും കണ്ടെത്തുകയും ഇത്തരക്കാരെ
ജില്ലയിലെ ഡി അഡിക്ഷൻ സെന്ററായ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തുകായും ചെയ്യും. പ്രിവന്റീവ് ഓഫീസർമാരായ കെ. ഉത്തമൻ, ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. അനിൽകുമാർ, എം.രമേശൻ, പി.ജി. അഖിൽ എന്നിവരും സർവ്വേയിൽ പങ്കെടുത്തു

0/Post a Comment/Comments