മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ പിണറായി ഉന്നയിക്കും.
കെ റെയിലിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് ആവശ്യമായ അനുമതികള്‍ എത്രയും വേഗം ലഭ്യമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പദ്ധതിക്ക് അനുമതിയില്ലെന്ന് പാര്‍ലിമെന്റിലടക്കം കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.മാത്രമല്ല, സില്‍വര്‍ ലൈനിന്റെ സാമൂഹിക പ്രത്യാഘാത സര്‍വേക്ക് വേണ്ടി കല്ലിടുന്നത് സംസ്ഥാനത്ത് വലിയ സമരത്തിനും പ്രതിഷേധത്തിനും ഇടയാക്കുന്ന ഘട്ടത്തില്‍ കൂടിയാണ് പിണറായിയുടെ ഡല്‍ഹി സന്ദര്‍ശനം
Post a Comment