പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഇരിട്ടി: പായ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടി അത്തിത്തട്ടിലെ ചെങ്ങഴി കുന്നേൽ സ്കറിയ (70) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പശുവിനെ മേയ്ക്കാൻ പോകുന്നതിനിടയിൽ സ്കറിയയെ പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടിയെങ്കിലും ചികിത്സക്കിടെ സ്കറിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു ,നിഷ, പരേതനായ ബിജു.

0/Post a Comment/Comments