ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് വർഗ്ഗീസിന്റെ മാതാവ് അന്നമ്മ വർഗ്ഗീസ് അന്തരിച്ചു
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ജില്ലാ സഹകരണ ബാങ്ക് ഇരിട്ടി ശാഖാ റിട്ട. മാനേജരുമായ തോമസ് വർഗ്ഗീസിന്റെ മാതാവ് അന്നമ്മ വർഗ്ഗീസ് (80) അന്തരിച്ചു. ഭർത്താവ്:  ഉളിക്കൽ കാലാങ്കിയിലെ വരമ്പുങ്കൽ വർഗ്ഗീസ് . മറ്റു  മക്കൾ: മേഴ്സി (റിട്ട. അധ്യാപിക ബി എം പി സ്കൂൾ കണ്ണൂർ), ജാൻസി ( ലാബ് ടെക്നീഷ്യ, മംഗലാപുരം), ബിനു വർഗ്ഗീസ് ( എഞ്ചി.ദുബായ്), ഡെയ്സി ( പ്രവാസി ഇസ്രായേൽ ), ജിൻസി (നഴ്സ്, ഓസ്ട്രേലിയ). മരുമക്കൾ: ലിസി തോമസ് (റിട്ട. അധ്യാപിക പെരുമ്പറമ്പ് യു പി സ്കൂൾ), സ്റ്റീഫൻ സ്റ്റാൻലി ( ഗൾഫ് പ്രവാസി ), സാബു (ബിസിനസ്, മംഗലാപുരം), ബാബു ( ടാൻസാനിയ, ആഫ്രിക്ക ), ഷാജി മറ്റത്തിലാനി (സ്റ്റാഫ് , ഉളിക്കൽ സർവീസ് സഹ.ബാങ്ക്), ബിന്ദുബിനു (നഴ്സ്, ദുബായ്), ബിജോയി (മെൽബൺ, ഓസ്ട്രേലിയ). 

ബുധനാഴ്ച രാവിലെ 11 മണിക്ക് കാലാങ്കിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കാലാങ്കി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.

0/Post a Comment/Comments