വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു




ഇരിട്ടി: വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ്മ 30ന് ബുധനാഴ്ച ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ ലഹരി മുക്ത ഗ്രാമത്തിനായുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായാണ് ജനകീയകൂട്ടായ്മ സംഘടിപ്പിക്കുന്നത്. ലഘുലേഖ വിതരണം, പോസ്റ്റർ പ്രചരണം, കൗൺസിലിംഗ് ക്ലാസ്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം, വിദ്യാർഥികളുടെ പഠനം കഴിഞ്ഞുള്ള സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ പറ്റുന്ന തരത്തിൽ നീന്തൽ, വോളിബോൾ, ഫുട്ബോൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ഒരുമ റെസ്ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി, ചീഫ് കോർഡിനേറ്റർ ഇബ്രാഹിംകുട്ടി വള്ളിത്തോട്, ചെയർമാൻ സിദ്ദിഖ് കുഞ്ഞിക്കണ്ടി, സി എച്ച് റാഫി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments