തൊടുപുഴയില്‍ കുടുംബത്തിലെ നാല് പേരെ പിതാവ് തീവച്ച് കൊന്നു

തൊടുപുഴയില്‍ 79കാരനായ പിതാവ് വീടിന് തീയിട്ട് മകനടക്കമുള്ള നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ, മക്കളായ മെഹ്ര്‍ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.


രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടന്നത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വാട്ടര്‍ കണക്ഷനുകളല്ലാം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇതിന് കഴിഞ്ഞില്ല. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ഹമീദും മകന്‍ ഫൈസലും തമ്മില്‍ നേരത്തെ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഫൈസലിനെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും കത്തിച്ച് കളയുമെന്നും ഹമീദ് നേരത്തെ നാട്ടുകാരായ പലരോടും പറഞ്ഞിരുന്നു. ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ പല തവണ നാട്ടുകാര്‍ മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നങ്കിലും പരാജയപ്പെടുകയായിരുന്നു.

0/Post a Comment/Comments