സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നലെ കൂടിയ സ്വർണവിലയിൽ ഇന്ന് കുറവ്. ഇന്നലെ പവന് 38200 രൂപയായിരുന്ന വില ഇന്ന് 37,880 രൂപയായി. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 4775 രൂപയായിരുന്ന വില ഇന്ന് 40 രൂപ കുറഞ്ഞ് 4735 രൂപയുമായി.

സ്വർണ്ണവില പവന് 40,000 രൂപയിലധികം ഉയർന്ന പ്രവണതയാണ് മാർച്ച് മാസം ഉണ്ടായത്. മാർച്ച് 9ന് 40,560 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില. പാചകവാതകവിലയും ഇന്ധനവിലയും വർധിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ സ്വർണവിലയും കൂടിയത്.


0/Post a Comment/Comments